Skip to main content

കോവിഡ് സ്‌ക്വാഡ് പരിശോധന; 74 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍  74 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കരീപ്ര, കുളക്കട, കുമ്മിള്‍, മേലില, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, ഉമ്മന്നൂര്‍, പൂയപ്പള്ളി, വെളിയം, വെട്ടിക്കവല, വെളിനല്ലൂര്‍  പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 29 കേസുകളില്‍ പിഴ ഈടാക്കി. 109 സ്ഥാപനങ്ങളില്‍ താക്കീത് നല്‍കി.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്.പുരം, നീണ്ടകര, പ•ന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 24 കേസുകളില്‍ പിഴയീടാക്കി. 98 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊല്ലം ഈസ്റ്റ്, പരവൂര്‍, പെരിനാട്, കല്ലുവാതുക്കല്‍, മയ്യനാട്, പേരയം, തൃക്കോവില്‍വട്ടം ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 15 സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കി. 113 എണ്ണത്തിന് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴ ചുമത്തുകയും  21 എണ്ണത്തിന്  താക്കീത് നല്‍കുകയും ചെയ്തു. പുനലൂര്‍ ടൗണില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകളില്‍ താക്കീത് നല്‍കി..
പത്തനാപുരത്തെ പിടവൂര്‍, ചെളിക്കുഴി, പട്ടാഴി, കുന്നിക്കോട്, കടുവാത്തോട്    മേഖലകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോണ്‍ പ്രിന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകളില്‍ താക്കീത് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1715/2021)

 

date