Skip to main content

പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊളിച്ച ബണ്ട് ഉടൻ കെട്ടാൻ മന്ത്രിയുടെ നിർദ്ദേശം തെക്കുംപാടം തോട് ബണ്ട് നിർമാണം  തിങ്കളാഴ്ച ആരംഭിക്കും

 

 

പൈപ്പ് ലൈൻ സ്ഥാപിക്കാൻ 

തെക്കും പാടം തോടിന്റെ പാർശ്വഭിത്തി പൊളിച്ചത് വെള്ളക്കെട്ടിന് ഇടയാക്കിയതിനാൽ ഉടൻ ബണ്ട് നിർമിക്കാൻ പിഡബ്ല്യൂഡിക്ക് റവന്യൂ മന്ത്രിയുടെ നിർദ്ദേശം.

കൊച്ചി - സേലം ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി തോടിന്റെ ബണ്ട് പൊട്ടിച്ചത് 40 കുടുംബങ്ങളെ വെള്ളക്കെട്ട് ഭീതിയിലാക്കിയ വിവരം അറിഞ്ഞതിനെ തുടർന്നാണ് ഉടൻ ബണ്ട് നിർമിക്കാൻ മന്ത്രി നിർദ്ദേശിച്ചത്. തിങ്കളാഴ്ച തന്നെ ബണ്ട് നിർമാണം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 

കനത്ത മഴയെത്തുടർന്ന് തോട് കരകവിഞ്ഞൊഴുകി പ്രദേശമാകെ രൂക്ഷമായ വെള്ളക്കെട്ടിലാണ്. തെക്കുംപാടം സെൻ്ററിന് സമീപത്തെ ചീപ്പിൽ നിന്ന് അമ്പത് മീറ്ററോളം മാറി അഞ്ചു ദിവസം മുമ്പാണ് തോടിന്റെ പാർശ്വഭിത്തികൾ പൊട്ടിച്ച് തോടിന് കുറുകെ ട്രഞ്ച് താഴ്ത്തി പൈപ്പിട്ടത്. അതിനു ശേഷം താൽകാലിക ബണ്ട് നിർമിച്ചു. ഇത് തകർന്നാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.  മഴ ശക്തമായതോടെ ബണ്ട് പൂർണമായും തകർന്ന് പരിസരത്തെ വീടുകളും കൃഷിയിടങ്ങളും വെള്ളക്കെട്ടിലാകും. അപകടം ശ്രദ്ധയിൽപ്പെട്ട റവന്യൂ മന്ത്രി ഉടൻ ബണ്ട് കെട്ടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

date