Skip to main content

ബാര്‍ബര്‍ ഷോപ്പ് നവീകരണ പദ്ധതി

 

സംസ്ഥാനത്തെ പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന മറ്റു പിന്നാക്ക വിഭാഗത്തില്‍പെട്ടവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരുമായ പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ബാര്‍ബര്‍ഷോപ്പ് നവീകരിക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും, അനുബന്ധരേഖകളും ജൂലൈ 31നകം  ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളില്‍ സമര്‍പ്പിക്കണം. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ അപേക്ഷകളും മുന്‍ഗണനാ പട്ടികകയും ഓഗസ്റ്റ് 15നകം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍സ്റ്റേഷന്‍, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.  അപേക്ഷാഫോമും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  
 

date