Skip to main content

പേവിഷബാധ:  വെബിനാര്‍ സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം)യും, ജില്ലാ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  പേ വിഷബാധ : നിയന്ത്രണവും, പ്രതിരോധവും എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിച്ചു. ലോക ജന്തുജന്യ രോഗ ദിനാചരണ പരിപാടികളോട് അനുബന്ധിച്ചാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.
എസ്പിസി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ ജി.സുരേഷ്‌കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫിസിഷ്യന്‍ ഡോ. നവനീത് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.
    ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ -2 ഡോ.അജിത, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ എ. സുനില്‍കുമാര്‍, എപ്പിഡമിയോളജിസ്റ്റ് പ്രിന്‍സ് അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date