Skip to main content

തിരുവനന്തപുരത്ത് 977 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (13 ജൂലൈ 2021) 977 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 754 പേർ രോഗമുക്തരായി. 7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,729 പേർ ചികിത്സയിലുണ്ട്.

 

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 898 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 3 പേർ ആരോഗ്യ പ്രവർത്തകരാണ്.

 

പുതുതായി 1925 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2173 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32694 ആയി.

date