Skip to main content

ലോക ജനസംഖ്യാ സ്ഥിരതാ പക്ഷാചരണം

ലോക ജനസംഖ്യാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്  ദേശീയാരോഗ്യ ദൗത്യം, വനിതാ ശിശു വികസന വകുപ്പ് എന്നിവ അങ്കണവാടി പ്രവർത്തകർക്ക് ഓൺലൈൻ വെബിന്നാർ  സംഘടിപ്പിച്ചു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. മുരളീധര നല്ലൂരായ ഉദ്ഘാടനം ചെയ്തു. ജില്ലാ എം സി എച്ച് ഓഫീസർ തങ്കമണി എൻ. ജി അധ്യക്ഷത വഹിച്ചു.  കാഞ്ഞങ്ങാട് ജില്ലാശുപത്രി ജൂനിയർ ഗൈനക്കോളജി കൺസൾട്ടന്റ്  ഡോ ദീപ മാധവൻ കൂടുംബാസൂത്രണത്തെ കുറിച്ച് ക്ലാസെടുത്തു.
കുടുംബക്ഷേമ സേവനങ്ങൾ ഫലപ്രദമായി വിനിയോഗിച്ച് ജനസംഖ്യ വർദ്ധനവ് തടയുന്നതിൽ ഏവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ കെ ആർ  രാജൻ പറഞ്ഞു. പക്ഷാചരണത്തിന്റെ ഭാഗമായി  ആരോഗ്യ ബ്ലോക്ക് അടിസ്ഥാനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ  അബ്ദുൾ   ലത്തീഫ്  മഠത്തിൽ  സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ  സയന എസ്  നന്ദിയും പറഞ്ഞു.

date