Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള മതിലകം ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നതിന്  ടെണ്ടര്‍ ക്ഷണിച്ചു. സ്‌റ്റോര്‍ പര്‍ച്ചേഴ്‌സ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നാണ് ടെണ്ടറുകള്‍ ക്ഷണിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മതിലകം ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ - 0480 2851319

date