Post Category
ഹരിത പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിജ്ഞ എടുത്തു
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം നിലവില്‍വന്നു. ഹരിതകേരളം മിഷനും ശുചിത്വ മിഷനും ഇതിനു വേണ്ടി പരിശീലന ബോധവല്‍ക്കരണ പരിപാടികളുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയിലും നടത്തിയിരുന്നു. ഹരിതപെരുമാറ്റച്ചട്ടം ആരംഭിക്കുന്നതിനു മുന്നോടിയായി കളക്ടറേറ്റില്‍ ജീവനക്കാര്‍ പ്രതിജ്ഞ എടുത്തു. 'ഹരിത കേരളം മിഷന്റെ ഭാഗമായി മാലിന്യ സംസ്‌ക്കരണത്തിനും പരിപാലനത്തിനുമായുള്ള ഹരിതപെരുമാറ്റച്ചട്ടം ഞാന്‍ പാലിക്കുന്നതാണ്.....' എന്നു തുടങ്ങുന്ന പ്രതിജ്ഞ ഡെപ്യുട്ടി കളക്ടര്‍ ബി.സതീഷ് കുമാര്‍ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു. ഹരിതപെരുമാറ്റച്ചട്ടത്തിലേക്ക് മാറിയതിന്റെ സൂചന നല്‍കി ഹോര്‍ഡിംഗ്സും സ്ഥാപിക്കും.
date
- Log in to post comments