Skip to main content

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് ഓൺലൈൻ പരിശീലനം

 

കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം ജൂലൈ 26 മുതൽ 28 വരെ ക്ഷീരസംഘത്തിലെ ഭരണസമിതി അംഗങ്ങൾക്കായി ഓൺലൈൻ പരിശീലന പരിപാടി നടത്തുന്നു. 26ന് രാവിലെ 11 മണിക്ക് പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിന്  കേരള സഹകരണ നിയമീ,  ഭക്ഷ്യ സുരക്ഷാ നിയമം എന്നിവയുടെ പ്രാധാന്യവും സംഘം പാലിക്കേണ്ട നടപടിക്രമങ്ങളുടെ പ്രധാനപ്പെട്ട ഉത്തരവുകളും എന്ന വിഷയത്തിലും 27ന് രാവിലെ 11 മണിക്ക് അറ്റലാഭ വിഭജനം, കണക്കുകൾ പരിശോധിക്കുന്ന വിധം, ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടികൾ എന്ന വിഷയത്തിലും 28ന് രാവിലെ 11 മണിക്ക് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങളുടെ ചുമതലകളും കർത്തവ്യങ്ങളും, സെക്ഷൻ 80 എന്ന വിഷയത്തിലും ഓൺലൈൻ പരിശീലനം ഗൂഗിൾ മീറ്റ് വഴി നടത്തുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി ഇതോടൊപ്പമുള്ള ലിങ്ക് വഴി ജോയിൻ ചെയ്യുക.
26: http://meet.google.com/hog-voaw-ydc
27: http://meet.google.com/uan-dhid-amw
28: http://meet.google.com/ymt-ycbd-iym

date