Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 26-07-2021

സ്വയം തൊഴില്‍ വായ്പ; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികള്‍ക്കായി  നടപ്പിലാക്കുന്ന 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന' പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. നാല് ശതമാനം പലിശ നിരക്കില്‍ വായ്പാ തുക 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപ്പലിശയുണ്ടെങ്കില്‍ അതും സഹിതം) തിരിച്ചടക്കണം. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം.  താല്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2705036, 9446778373.

എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചീനീയറിംഗ് കോളേജുകളിലെ എന്‍ ആര്‍ ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ആഗസ്ത് എട്ടിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ നല്‍കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധ രേഖകള്‍, 1000 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായോ ആഗസ്ത് ഒമ്പതിന് വൈകിട്ട് അഞ്ചു മണിക്ക് മുന്‍പ് കോളേജില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in/ ഇ മെയില്‍ ihrd.itd@gmail.com ഫോണ്‍: എറണാകുളം-8547005097, 0484 2575370, ചെങ്ങന്നൂര്‍-8547005032, 0479 2454125, അടൂര്‍-8547005100, 04734 23995, കരുനാഗപ്പള്ളി-8547005036, 0476 2665935, കല്ലൂപ്പാറ-8547005034, 0469 2678983, ചേര്‍ത്തല-8547005038, 0478 2552714.  

തീയതി നീട്ടി

തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ എച്ച് ആര്‍ ഡി പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളുടെ അപേക്ഷാ തീയതി ജൂലൈ 31 വരെ നീട്ടി.  ഡി ഡി ടി ഒ എ(എസ് എസ് എല്‍ സി പാസ്), ഡി സി എ (പ്ലസ് ടു പാസ്), ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്(എസ് എസ് എല്‍ സി പാസ്) എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ കോളേജ് ഓഫീസില്‍ നിന്നും www.ihrd.ac.in ല്‍ നിന്നും ലഭിക്കും. എസ് സി /എസ് ടി/ ഒഇസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഫോണ്‍ 0460 2206050, 8547005048.

അപേക്ഷ തീയ്യതി നീട്ടി

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. രണ്ട് സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി ജി ഡി സി എ), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി ഡി ടി ഒ എ), ഒരു സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി സി എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി സി എല്‍ ഐ എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി സി എഫ് എ), അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് (എ ഡി ബി എം ഇ), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി എല്‍ എസ് എം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി ജി ഡി ഇ ഡി) എന്നീ കോഴ്‌സുകളുടെ അപേക്ഷാ തീയതിയാണ് നീട്ടിയത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് 2021-22 വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. 2020-21 വര്‍ഷത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളില്‍ നാലാം ക്ലാസിലും ഏഴാം ക്ലാസിലും പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും, സി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ചതുമായവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ കൂടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നാല്,ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ്, കലാകായിക മത്സരങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്ത് 15 നകം അതാത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഫോണ്‍ 0497 2700596

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ജൂലൈ 29 വരെ കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ജൂലൈ 29, 30 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് അഭിമുഖം. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ട്രയിനേര്‍സ്, അഡ്മിഷന്‍ ഓഫീസേര്‍സ്, ഓവര്‍സീസ് കൗണ്‍സിലര്‍, ടെക്ക് സപ്പോര്‍ട്ട് (ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവിണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം) എമര്‍ജന്‍സി മാനേജ്മന്റ് എക്‌സിക്യൂട്ടീവ്, പ്രോഗ്രാം മാനേജര്‍, ഇ എം ടി നേഴ്‌സ് ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, സെയില്‍സ് ഓഫീസര്‍, അഡ്മിന്‍ ഇന്‍ ചാര്‍ജ് എന്നിവയാണ് ഒഴിവുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം/ഡിപ്ലോമ/പി ജി. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും ഇന്റര്‍വ്യൂവിനു പങ്കെടുക്കാം

 

കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും നിലവിലുള്ള മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോഓര്‍ഡിനേറ്ററെ കരാരറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം /പബ്ലിക് റിലേഷന്‍സ് ഡിപ്ലോമയുമാണ് യോഗ്യത.  സംസ്ഥാനതല പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റ് ചെയ്ത പരിചയം ഉണ്ടായിരിക്കണം. മാധ്യമ വിദ്യാഭ്യാസമേഖലയില്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി,  കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ ആഗസ്ത് ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. ഫോണ്‍: 0484 2422275.

 പ്രോഗ്രാം എക്‌സിക്യൂട്ടീവ്: അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി മീഡിയ ക്ലബ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ബിരുദം.  ജേര്‍ണലിസത്തില്‍ ബിരുദമോ,  ബിരുദാനന്തര ഡിപ്ലോമയോ, അച്ചടി മാധ്യമം, ദൃശ്യമാധ്യമം എന്നിവയില്‍ കുറഞ്ഞത് പത്തു വര്‍ഷത്തെ പ്രവൃത്തിപരിചയം.  സാമൂഹ്യ മാധ്യമങ്ങളിലിലെയും ഓണ്‍ലൈന്‍  പോര്‍ട്ടലുകളിലെയും പ്രവര്‍ത്തന അനുഭവം.  മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം, പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലെ പരിചയം എന്നിവ അഭികാമ്യം. അപേക്ഷ സെക്രട്ടറി, കേരള മീഡിയ അക്കാദമി,  കാക്കനാട്,  കൊച്ചി 30 എന്ന വിലാസത്തില്‍ ആഗസ്ത് ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍: 0484 2422275.

ഇലക്‌ട്രോണിക് വീല്‍ചെയര്‍; അപേക്ഷ ക്ഷണിച്ചു

ഭിന്നശേഷി കുട്ടികള്‍ക്കുള്ള ഇലക്‌ട്രോണിക്ക് വീല്‍ചെയര്‍ വിതരണം പദ്ധതിയുടെ  ഭാഗമായി ജില്ലാ പഞ്ചായത്ത് ജില്ലയിലെ എസ് എം എ ബാധിച്ച കുട്ടികള്‍ക്ക് ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്നു. അപേക്ഷ ജില്ലാ പഞ്ചായത്ത് ഓഫീസിലോ  ജില്ലാ സാമൂഹ്യ നീതി ഓഫീസിലോ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 30. ഫോണ്‍:  0497  2700205, 2712255.

 

date