Skip to main content

അശ്വമേധം; നാലാം ഘട്ട ദേശീയ കുഷ്ഠരോഗ നിർണ്ണയ ഭവന സര്‍വേയ്ക്ക് തുടക്കം 

 

കുഷ്ഠരോഗ ബാധിതരെ കണ്ടെത്താനുള്ള അശ്വമേധം ഭവന സര്‍വേയുടെ നാലാം ഘട്ടത്തിന്  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മിയുടെ വസതിയില്‍ വിവരശേഖരണത്തോടെ തുടക്കം കുറിച്ചു.

2022 ഫെബ്രുവരി 15 വരെയുള്ള ദിവസങ്ങളില്‍ ആരോഗ്യവകുപ്പില്‍നിന്നുള്ള സ്‌ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ച് കുഷ്ഠരോഗ ലക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യും. കുഷ്ഠരോഗലക്ഷണങ്ങള്‍ സ്വയം കണ്ടെത്താന്‍ ആളുകള്‍ക്ക് സഹായകമാകുന്ന ലഘുലേഖയും വിതരണം ചെയ്യും.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിഎൻ വിദ്യാധരൻ, ഉള്ളനാട് കടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ ജെയ്സി  എം കട്ടപ്പുറം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, അസിസ്റ്റൻറ് ലെപ്രസി ഓഫീസർ ഡി. ശ്രീകുമാരൻ എന്നിവര്‍ സംസാരിച്ചു

date