Skip to main content

പെയിന്റിംഗ് മത്സര വിജയികള്‍

 

അന്തര്‍ദേശീയ കടുവാ ദിനത്തോടനുബന്ധിച്ച് ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസ്സോസിയേന്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ജലച്ഛായ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എട്ടാം ക്ലാസ്സ് വരെ, പന്ത്രണ്ടാം ക്ലാസ്സ് വരെ എന്നിങ്ങനെ രണ്ടു വിഭാഗമായി നടത്തിയ മത്സരത്തില്‍ നൂറ്റി എഴുപതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മത്സരവിജയികള്‍ (ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍) ജൂനിയര്‍ വിഭാഗം: ആല്‍ഡ്രിന്‍ അഭിലാഷ് (ഓശാന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, കട്ടപ്പന), ആയിഷ കെ.എന്‍ (ബിഷപ്പ് മൂര്‍ വിദ്യാപീഠം ചേര്‍ത്തല), അഭിനവ് ബിനു (എസ്.എന്‍. യൂ.പി സ്‌കൂള്‍ നങ്കിസിറ്റി കഞ്ഞിക്കുഴി), സീനിയര്‍ വിഭാഗം: അനഘ സാബു (ഓശാന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, കട്ടപ്പന), ശ്രീകാന്ത് വി.എസ് (എ.പി.ജെ അബ്ദുള്‍കലാം ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, തൊടുപുഴ), ദിയ കെ.ബി (സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, തൊടുപുഴ) മെല്‍ബിന്‍ രൂപേഷ് (സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍. കട്ടപ്പന). ജൂലൈ 30ന് പകല്‍ രണ്ടു മണിക്ക്, തൊടുപുഴ പെന്‍ഷന്‍ ഭവന്‍ ഹാളില്‍ ചേരുന്ന സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗത്തില്‍  വിജയികള്‍ക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് സമ്മാനം കൈമാറും.

date