Skip to main content

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ പ്രകാശനം ചെയ്തു

1902 ജൂലൈ 31 ന് കായംകുളത്ത് ജനിച്ച് ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവിത കഥ കേരള നിയമസഭാ സ്പീക്കർ എം. ബി രാജേഷ് പ്രകാശനം ചെയ്തു. കാർട്ടൂണിസ്റ്റ് സുധീർ നാഥ് തയ്യാറാക്കി കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം മുഖ്യമന്ത്രിയുടെ സെക്രട്ടറി (മീഡിയ)യും കവിയുമായ പ്രഭാവർമ്മ ആദ്യ കോപ്പി സ്വീകരിച്ചു. ചടങ്ങിൽ കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പനാഥ്, കായംകുളം എം.എൽ.എ. യു. പ്രതിഭ, ചവറ എം.എൽ.എ ഡോ: സുജിത്ത് വിജയൻ എന്നിവരും പങ്കെടുത്തു.
പി.എൻ.എക്സ്. 2558/2021

date