Skip to main content

ആരോഗ്യവകുപ്പും മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷനും സംയുക്തമായി ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് നടത്തി.

 

 

കൊച്ചി:    എറണാകുളം ആരോഗ്യവകുപ്പിന്റെയും മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ  മാര്‍ക്കറ്റിലെ വ്യാപാരികളുടെയും മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികളെയും പങ്കെടുപ്പിച്ച് കൊണ്ട് ആന്റിജന്‍ ടെസ്റ്റ് ക്യാമ്പ് നടത്തി. ജൂലായ് 30 ന് രാവിലെ 11 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ 225 പേര്‍ പങ്കെടുത്തു. ഇതില്‍ 224 പേര്‍ നെഗറ്റീവായി. ഒരു അതിഥി തൊഴിലാളി മാത്രം കോവിഡ് പോസിറ്റീവായി. 

 

ക്യാമ്പില്‍ പങ്കെടുക്കുവാനെത്തിയവരെ അസോസിയേഷന്‍ പ്രസിഡന്റ് സി ജെ ജോര്‍ജ് സ്വാഗതം ചെയ്തു. ക്യാമ്പിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡോ. ശ്രീപ്രിയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവരെ അഭിനന്ദിച്ചു. 

 

അസോസിയേഷന്‍ ഭാരവാഹികളായ കെ എ നൗഷാദ്, കെ എച്ച് ഹക്കീം, കെ കെ അഷ്‌റഫ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പ് നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പങ്കെടുത്തവര്‍ക്കും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ എച്ച് ഷമീദ് നന്ദിയറിച്ചു.

Reply all

Reply to author

Forward

date