Skip to main content

പരിശോധനകള്‍ വ്യാപകമാക്കി തദ്ദേശസ്ഥാപനങ്ങള്‍

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാപാരികള്‍ക്കായി ആന്റിജന്‍ പരിശോധന വ്യാപിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അംഗങ്ങളായവര്‍ക്കായി പി.എച്ച്. സി. കേന്ദ്രീകരിച്ചാണ് പരിശോധന.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിമൂന്നിന് മുകളില്‍ എത്തിയതോടെ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡ്തല നിരീക്ഷണം ശക്തമാക്കി. പി.എച്ച്.സി. കേന്ദ്രീകരിച്ച് എല്ലാദിവസവും ആന്റിജന്‍ പരിശോധന നടത്തുന്നുണ്ട്. മലയോര പ്രദേശങ്ങള്‍ ആയ ചെമ്പനരുവി, കുമരംകുടി എന്നിവിടങ്ങളില്‍ മൊബൈല്‍ ആന്റിജന്‍ പരിശോധന വര്‍ദ്ധിപ്പിച്ചതായി പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ജയന്‍ പറഞ്ഞു. നിലവില്‍ രോഗികള്‍ കൂടുതല്‍ ഉണ്ടായിരുന്ന കടയ്ക്കാമണ്‍ കോളനിയില്‍ മൂന്ന് തവണ പരിശോധന  നടത്തി രോഗബാധിതരായവരെ ഡി.സി.സിയിലേക്ക് മാറ്റി. നിലവില്‍ 28 രോഗികളാണ് കുര്യോട്ടുമലയിലെ ഡി.സി.സിയില്‍ ഉള്ളത്.
കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തില്‍ ടി.എന്‍.പി. തീയറ്റര്‍ അങ്കണത്തില്‍ കോവിഡ് സ്രവ പരിശോധന നടത്തി. ലക്ഷണങ്ങള്‍ പ്രകടമാക്കാത്ത രോഗികള്‍ വഴിയുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ പുരോഗമിക്കുന്നു. വ്യാപാരികള്‍ അടക്കമുള്ളവരുടെ പരിശോധനയ്ക്കായി മൊബൈല്‍ പരിശോധന യൂണിറ്റും സജ്ജമാണ്.
(പി.ആര്‍.കെ നമ്പര്‍.1921/2021)
 

date