Skip to main content

അധ്യാപക നിയമനം

പെരിയയിലെ കാസർകോട് ഗവ. പോളിടെക്നിക് കോളേജിൽ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. സിവിൽ എഞ്ചിനിയറിംഗിന് ആഗസ്റ്റ് 9നും ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ആഗസ്റ്റ് 10നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗിന് ആഗസ്റ്റ് 11നും മെക്കാനിക്കൽ എഞ്ചിനീയറിംഗിന് ആഗസ്റ്റ് 12നുമാണ് കൂടിക്കാഴ്ച. ഉദ്യോഗാർത്ഥികൾ അതാത് ദിവസങ്ങളിൽ രാവിലെ 10ന് മുൻപ് ഫോട്ടോ പതിച്ച ബയോഡാറ്റ, എല്ലാ അക്കാദമിക-പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും അവയുടെ പകർപ്പുകളും സഹിതം പെരിയ പോളിടെക്നിക് ഓഫീസിൽ നേരിട്ട് ഹാജരാകണം. കോവിഡ്-19 പ്രോട്ടോകോൾ നിർദേശങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടായിരിക്കും കൂടിക്കാഴ്ച. ഫോൺ: 9995681711

date