Skip to main content

തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവ്

പുല്ലൂർ-പെരിയ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ ഒഴിവുണ്ട്.  സിവിൽ, അഗ്രികൾച്ചറിൽ എഞ്ചിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ പോളിടെക്‌നിക്ക് ഡിപ്ലോമയും തൊഴിലുറപ്പ് വിഭാഗത്തിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 11ന്  വൈകീട്ട് അഞ്ച് നകം   പഞ്ചായത്ത് ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0467 2234030

date