Skip to main content

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാര്‍ഷികം;  സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു

 

ആലപ്പുഴ: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രസിഡന്റ് രാമനാഥ് കോവിന്ദിന്റെ നിര്‍ദ്ദേശാനുസരണം സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയായ സൗത്ത് ആര്യാട് അവലൂക്കുന്ന് കണ്ടത്തില്‍  കെ.കെ.വിശ്വനാഥനെയാണ് സര്‍ക്കാര്‍ ആദരിച്ചത്.  ആലപ്പുഴ ആര്‍.ഡി.ഓ എസ്.സന്തോഷ് കുമാര്‍ വിശ്വനാഥന്റെ വീട്ടിലെത്തി   അങ്കവസ്ത്രവും ഷാളും അണിയിച്ചു.  വിശ്വനാഥന് 91 വയസ്സുണ്ട്.  അമ്പലപ്പുഴ തഹസില്‍ദാര്‍ പി.പ്രീത, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു. 
 

date