Skip to main content

ബാലസൗഹൃദ പഞ്ചായത്ത്' പരിശീലന പരിപാടി സംഘടിപ്പിച്ചു

 ചൈല്‍ഡ് ലൈനും മൊറയൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി 'ബാലസൗഹൃദ പഞ്ചായത്ത്' എന്ന വിഷയത്തില്‍ ജനപ്രതിനിധികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ്ഹാളില്‍  നടന്ന പരിപാടി മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.സുനീറ ഉദ്ഘടാനം ചെയ്തു. അന്താരാഷ്ട്ര ബാലാവകാശ ഉടമ്പടിയും കുട്ടികളുടെ അവകാശങ്ങളും, ബാലസൗഹൃദ പഞ്ചായത്ത് തത്ത്വവും, പ്രയോഗവും, ബാലസൗഹൃദ പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍  പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍  സി.ഐ.എഫ് ചെന്നൈ  എം.പിമുഹമ്മദലി, മൊറയൂര്‍ പഞ്ചായത്ത് സെക്രട്ടറി എം.മജീദ്, ചൈല്‍ഡ് ലൈന്‍ ജില്ലാ  കോഓര്‍ഡിനേറ്റര്‍ സി.പി.സലീം എന്നിവര്‍ ക്ലാസുകളെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജലീല്‍ കുന്നക്കാടന്‍ അധ്യക്ഷനായി. അയിഷാബി ടീച്ചര്‍, ഫായിസ് എന്നിവര്‍ സംസാരിച്ചു.

date