Skip to main content

ഭൂമി വില്‍ക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

    പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂവുടമകളില്‍നിന്ന് ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു.  സ്ഥല ഉടമകള്‍ സമര്‍പ്പിപ്പിക്കുന്ന ഓഫറുകളോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവ. പ്ലീഡറുടെ ലീഗല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന വില, വസ്തു വില്‍പ്പനക്ക് തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ ഉള്‍പ്പെടണം. ഭൂമി വാസയോഗ്യമാവയായിരിക്കണം.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 30നകം സംയോജിത പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, പ്രൊജക്ട് ഓഫീസറുടെ കാര്യാലയം, നിലമ്പൂര്‍. പി.ഒ, പിന്‍ 679329 വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍ 04931 220315.

date