Skip to main content

പ്ലസ് വൺ ഓൺലൈൻ അപേക്ഷ 24 മുതൽ

2021-22 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാംവർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാവും. ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് www.admission.dge.kerala.in എന്ന വെബ്‌സൈറ്റിലെ 'Click for Higher Secondary Admission' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് 'Click for Admission to NSQF Courses (VHSE)' എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കിൽ അപേക്ഷിക്കാം.
പി.എൻ.എക്സ്. 2861/2021
 

date