Skip to main content

ചടയമംഗലം ഡിപ്പോയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും: മന്ത്രി ജെ. ചിഞ്ചു റാണി

ചടയമംഗലം ഡിപ്പോയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ചടയമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. തൊഴിലാളി യൂണിയനുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം കൂടി കണക്കിലെടുത്താകും നവീകരണം.  കോവിഡുമായി ബന്ധപ്പെട്ട് നിര്‍ത്തി വച്ചിരുന്ന സര്‍വീസുകള്‍ വീണ്ടും തുടങ്ങും. ഗ്രാമീണ മേഖലകളിലേക്ക് ചെറിയ ബസുകള്‍ ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതികളുടെ ഭാഗമായി ചടയമംഗലം ഡിപ്പോയില്‍ പെട്രോള്‍ പമ്പ് ഉടന്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയേല്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. വി ബിന്ദു തുടങ്ങിയവര്‍ അനുഗമിച്ചു.

(പി.ആര്‍.കെ നമ്പര്‍.2122/2021)

date