Skip to main content

ഓണ്‍ലൈന്‍ ഗ്രാമസഭയും

കോവിഡ് സാഹചര്യത്തില്‍ നടത്തുന്ന ആദ്യ ഓണ്‍ലൈന്‍ ഗ്രാമസഭാ യോഗം മയ്യനാട് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചേര്‍ന്നു. എം. നൗഷാദ് എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. വിദേശത്ത് താമസിക്കുന്നവര്‍ക്കും നേരിട്ട് ഗ്രാമസഭകളുടെ ഭാഗമാവാന്‍ കഴിയുന്ന സംവിധാമാണിത്.  
ജനകീയ ആസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈനായി യോഗം ചേര്‍ന്നത്.  മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ അധ്യക്ഷയായി. വരുംദിവസങ്ങളില്‍ മറ്റ് വാര്‍ഡുകളിലും ഓണ്‍ലൈന്‍ ഗ്രാമസഭകള്‍ ചേരുമെന്ന് വൈസ് പ്രസിഡന്റ് എ. ജവാബ്‌റഹുമാന്‍ അറിയിച്ചു.
യോഗത്തില്‍ പഞ്ചായത്ത് മുന്‍  പ്രസിഡന്റുമാരെ ആദരിച്ചു. ആസൂത്രണ സമിതി കോഡിനേഷന്‍ അംഗം എസ്. ജമാല്‍, പഞ്ചായത്ത് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം. പി. അജിത് കുമാര്‍,  സെക്രട്ടറി സജീവ് മാമ്പറ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍.2125/2021)

 

date