Skip to main content

കോവിഡ് പ്രതിരോധം: കടകള്‍ കേന്ദ്രീകരിച്ചും നിരീക്ഷണം

ഓണാഘോഷത്തോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി പോലീസിന്റെ പ്രത്യേക പട്രോളിംഗ് തുടങ്ങി. പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ ടൗണിലും ഗ്രാമപ്രദേശങ്ങളിലും പരിശോധന നടത്തി. 15 കടകള്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വീതമാണുള്ളത്.  ഗ്രാമപ്രദേശങ്ങളില്‍ മൂന്ന് മൊബൈല്‍
പഞ്ചായത്തില്‍ മാനദണ്ഡലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ്, പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, ആശാവര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചു.
കരീപ്ര പഞ്ചായത്തില്‍ ആന്റിജന്‍, ആര്‍. ടി. പി. സി. ആര്‍. പരിശോധനകള്‍ വര്‍ധിപ്പിച്ചു. മെഗാ വാക്സിനേഷന്‍ ക്യാമ്പുമുണ്ട് എന്ന് പ്രസിഡന്റ് പി. എസ്. പ്രശോഭ പറഞ്ഞു.
അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോലീസുമായി ചേര്‍ന്ന് അനൗണ്‍സ്‌മെന്റ് ഏര്‍പ്പെടുത്തി. ആയുര്‍വേദ, ഹോമിയോ പ്രതിരോധമരുന്നുകള്‍ മുഴുവന്‍ വാര്‍ഡുകളിലും വിതരണം ചെയ്തുവെന്നും പ്രസിഡന്റ് എസ്. ബൈജു പറഞ്ഞു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ മുതുപിലാക്കാട് എല്‍. വി. എല്‍. പി എസ് സ്‌കൂളില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. 1210 പേര്‍ക്ക് വാക്‌സിന്‍ നല്‍കി എന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീത പറഞ്ഞു.

(പി.ആര്‍.കെ നമ്പര്‍.2127/2021)

date