Skip to main content

സമാനതകളില്ലാത്ത ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ സാധ്യമായി-എം. നൗഷാദ് എം.എല്‍.എ

ദീര്‍ഘവീക്ഷണത്തോടെയുള്ള ജനകീയാസൂത്രണത്തിലൂടെ സമാനതകളില്ലാത്ത ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കൊല്ലം നഗരത്തില്‍ നടത്താന്‍ സാധിച്ചതെന്ന് എം. നൗഷാദ് എം.എല്‍.എ. സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജനകീയാസൂത്രണം രാജതജൂബിലി ആഘോഷങ്ങളുടെ കോര്‍പറേഷന്‍തല ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ ജനകീയാസൂത്രണത്തിന് കഴിഞ്ഞിട്ടുണ്ട്, എം.എല്‍.എ പറഞ്ഞു.
മാതൃകാപരമായ ജനകീയാസൂത്രണത്തിന്റെ ആകെ തുകയാണ് ചരിത്രമുറങ്ങുന്ന കൊല്ലം നഗരത്തിലെ വികസനമെന്ന് യോഗത്തില്‍ അധ്യക്ഷയായ മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. കോര്‍പറേഷന്‍ പരിധിയിലെ ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്കും തുടക്കമായി. ജനകീയാസൂത്രണ കാലഘട്ടത്തിലെ മുന്‍കാല അധ്യക്ഷ•ാര്‍ക്കും ഉപാധ്യക്ഷ•ാര്‍ക്കും മേയര്‍ ഉപഹാരം നല്‍കി ആദരിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു,  സ്ഥിരം സമിതി അധ്യക്ഷരായ യു.പവിത്ര, ജി. ഉദയകുമാര്‍, ഹണി, എ.കെ. സവാദ്, സവിതാ ദേവി, കൗണ്‍സിലര്‍മാരായ ജോര്‍ജ് ഡി.കാട്ടില്‍, ടി.ജി.ഗിരീഷ്, കോര്‍പറേഷന്‍ സെക്രട്ടറി പി.കെ.സജീവ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.2129/2021)

date