Skip to main content

ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭടൻമാരുടെ മക്കൾക്ക് 2021-22 അദ്ധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.  2020-21 അദ്ധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച, പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക്് അപേക്ഷിക്കാം.  വിമുക്തഭടന്റെ / വിധവയുടെ / രക്ഷകർത്താവിന്റെ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം.  പൂരിപ്പിച്ച അപേക്ഷകൾ 10,11,12 ക്ലാസ്സിലുള്ളവർ നവംബർ 30 ന് മുൻപും, ബാക്കിയുള്ളവർ ഡിസംബർ 31 ന് മുൻപും ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം.  അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.  www.sainikwelfarekerala.org യിൽ ഡൗൺലോഡ് ആപ്ലിക്കേഷൻ ഫോമിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്‌സ്. 2915/2021
 

date