Skip to main content

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം 

 

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്‌കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂളിൽ 2021-22  അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കാൻ തയാറുള്ള, പത്താംതരം വിജയിച്ച പെൺകുട്ടികൾക്ക് ഇവിടുത്തെ ബയോളജി സയൻസ് ബാച്ചിലേക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയാൻ പാടുള്ളതല്ല. വിദ്യാഭ്യാസവും അനുബന്ധ ചെലവുകളും പൂർണ്ണമായി സർക്കാർ വഹിക്കും.ആകെയുള്ള 39  സീറ്റിൽ 60% പട്ടികജാതിക്കാർക്കും, 30% പട്ടിക വർഗ്ഗക്കാർക്കും, 10% പൊതു വിഭാഗത്തിനുമായി നീക്കിവച്ചിരിക്കുന്നു. അപേക്ഷാ ഫോറം സ്കൂൾ ഓഫിസിൽ നിന്ന് ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി സർട്ടിഫിക്കറ്റ്/ മാർക്ക് ലിസ്റ്റ്, ജാതി-വരുമാനം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവേശനത്തിന് മുൻഗണന ലഭിക്കാൻ ഉതകുന്ന മറ്റു സർട്ടിഫിക്കറ്റുകൾ(ഉണ്ടെങ്കിൽ) എന്നിവയുടെ  പകർപ്പുകൾ പ്രിൻസിപ്പാൾ,ഡോ.അംബേദ്‌കർ മെമ്മോറിയൽ ഗവ.എം.ആർ.എച്ച്.എസ്.എസ്., വാടയ്ക്കൽ പി.ഒ., പുന്നപ്ര വടക്ക്, ആലപ്പുഴ 688003_ എന്ന മേൽ വിലാസത്തിൽ സെപ്റ്റംബർ മുന്നിനു  ലഭിക്കത്തക്കവിധം അയയ്ക്കണം. ഫോൺ നമ്പർ: 7902544637, 9947264151.
 

date