Skip to main content

അലർജി, ആസ്ത്മ ക്ലിനിക് പ്രവർത്തനം തുടങ്ങി

 

 

കൊച്ചി: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി, പുല്ലേപ്പടിയിൽ നാഷണൽ ആയുഷ് മിഷൻ്റെ കീഴിൽ അലർജി, ആസ്ത്മ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. വിട്ടുമാറാത്ത വിവിധ തരം അലർജികൾ, ശ്വാസതടസം എന്നിവയ്ക്ക് ഹോമിയോ ചികിത്സ ലഭിക്കും. തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ ഒ.പി ചികിത്സയുണ്ടാകും. സമയം രാവിലെ 9 മുതൽ 2 വരെ.

date