Skip to main content

കൈറ്റ് വിക്ടേഴ്സില്‍ പ്ലസ്വണ്‍ ലൈവ് ഫോണ്‍-ഇന്‍ വെള്ളിയും ഞായറും

കൈറ്റ്  വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്വണ്‍ കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍-ഇന്‍ പരിപാടി വെള്ളിയും ഞായറും സംപ്രേഷണം ചെയ്യും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൈറ്റ് വിക്ടേഴ്സില്‍ ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ക്ക് പകരം പൊതുപരിപാടികളായിരിക്കും.
രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നും വൈകുന്നേരം നാലിനും 6.30 നും യഥാക്രമം ഇക്കണോമിക്സ്, മാത്സ്, അക്കൗണ്ടന്‍സി ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഞായറാഴ്ച രാവിലെ 8എട്ട്, 10.30 ഉച്ചയ്ക്ക് ഒരു മണി, 3.30,  ആറ് മണി സമയങ്ങളില്‍ യഥാക്രമം കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, ബയോളജി, ഹിസ്റ്ററി, ഫിസിക്സ് ക്ലാസുകളുടെ ലൈവ് ഫോണ്‍-ഇന്‍ സംപ്രഷണമുണ്ടായിരിക്കും.
വെള്ളിയാഴ്ച പ്ലസ്വണ്‍ ലൈവ് ഫോണ്‍-ഇന്‍ ഉള്ളതിനാല്‍ മറ്റു ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. പ്ലസ്വണ്‍ റിവിഷന്‍ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും  firstbell.kite.kerala.gov.in ല്‍ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ട്രോള്‍ഫ്രീ നമ്പര്‍: 18004259877.

date