Skip to main content

സ്വാതന്ത്ര്യത്തിന്റെ അമൃത സന്ദേശവുമായി കൂട്ടയോട്ടം

സ്വാതന്ത്ര്യത്തിന്റ 75-ാം വാര്‍ഷിക നിറവില്‍ അമൃത സന്ദേശവുമായി നഹ്റു യുവകേന്ദ്ര. 'ആസാദി കാ അമൃത് മഹോത്സവ്' ന്റെ ഭാഗമായി നഹ്റു യുവകേന്ദ്ര ജില്ലാ ഘടകം ചരിത്ര ഭൂമികയായ പൂക്കോട്ടൂരില്‍ യുവതയുടെ പങ്കാളിത്തത്തോടെ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ സംഘടിപ്പിച്ചു. പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂക്കോട്ടൂര്‍ യുദ്ധ സ്മാരകത്തിനു മുന്നില്‍ നിന്ന് പിലാക്കലിലെ ഖബര്‍സ്ഥാന്‍ വരെയായിരുന്നു യുവതയുടെ സന്ദേശ കൂട്ടയോട്ടം. ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ എം.എല്‍.എ ഫ്ലാഗ്ഓഫ് ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അമ്പതോളം പേര്‍ പങ്കെടുത്തു.

പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയില്‍, സ്ഥിരം സമിതി അധ്യക്ഷന്‍ അക്ബര്‍ തങ്ങള്‍, നഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഉണ്ണികൃഷ്ണന്‍, എന്‍.എസ്.എസ് ജില്ലാ കമ്മറ്റി പ്രതിനിധി എം. ഫാരിഷ്, നവാസ് ഷരീഫ്, പി. അസ്മാബി തുടങ്ങിയവര്‍ സംബന്ധിച്ചു. 50ല്‍ പരം പ്രവര്‍ത്തകര്‍ ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന്റെ ഭാഗമായി.

date