Skip to main content

ഐ.ടി.ഐ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.റ്റി.ഐകളിലെ വിവിധ മെട്രിക്/നോൺമെട്രിക് ട്രേഡുകളിലേയ്ക്ക് 2021-23 ബാച്ചിലെ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു.  www.scdd.kerala.gov.in ലെ ITI admission 2021 ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം.  എസ്.സി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനം, എസ്.റ്റി വിഭാഗത്തിന് 10 ശതമാനം, മറ്റു വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റുകളുള്ളത്.  സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, അയ്യൻകാളി ഭവൻ, വെള്ളയമ്പലം, കവടിയാർ (പി.ഒ), തിരുവനന്തപുരം (ഫോൺ നം. 0471 2316680), ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, (ഫോൺ നം. 0495 2371451), ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവയിലും വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭിക്കും.  വിശദവിവരങ്ങൾക്ക്: 9947683806, 9446516428 എന്നീ നമ്പറുകളിലും വിളിക്കാം.
പി.എൻ.എക്‌സ്. 2998/2021
 

date