Skip to main content

ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും

കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കി ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കോവിഡ് പരിശോധനകള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ച ജിവനക്കാരുടെ സേവനം വാക്സിനേഷന് കൂടി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു.

date