Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റ്‌നന്‍സ് ട്രേഡിലേക്കും എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 ന്  ഐ.ടി.ഐ ഓഫീസില്‍ നടക്കും. കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ/എന്‍ജിനീയറിങ്ങ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന്‌വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. എം.ബി.എ അല്ലെങ്കില്‍ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി   പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍വെല്‍ഫയല്‍/ഇക്കണോമിക്‌സ് ഇവയിലേതെങ്കിലുമുളള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ബേസിക് കമ്പ്യൂട്ടര്‍ കോഴ്‌സ്  പഠിപ്പിക്കുന്നതിനുളള പരിജ്ഞാനവും നിര്‍ബന്ധമാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04672-230980
 

date