Post Category
സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 38 പേർക്കെതിരെ നടപടി
എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച 38 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്.
മാസ്ക് ധരിക്കാത്തതിന് 30 പേർക്കെതിരെയും മറ്റ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് എട്ട് പേർക്കെതിരെയും സെക്ടറൽ മജിസ്ട്രേറ്റുമാർ നടപടി സ്വീകരിച്ചു.
date
- Log in to post comments