Skip to main content

ചെറുവത്തൂര്‍ ഗവ.ഐ.ടി.ഐ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ ചെറുവത്തൂര്‍ ഗവ.ഐ.ടി.ഐയില്‍ എന്‍.സി .വി. ടി അംഗീകൃത പ്ലംബര്‍ നോണ്‍ മെട്രിക്ക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംതരം വിജയിക്കാത്തവര്‍ക്കും വിജയിച്ചവര്‍ക്കും  അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. സീറ്റുകള്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും 10 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും 10 ശതമാനം പൊതുവിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവര്‍  www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലെ  ITI admission 2021 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9995178614, 9447991174 .

date