Skip to main content

കാര്‍ഷിക കാര്‍ഷികേതര മേഖലകളിലെ മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ : വെബിനാര്‍ സംഘടിപ്പിച്ചു

ജില്ലയില്‍ കാര്‍ഷിക കാര്‍ഷികേതര മേഖലകളിലെ മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉത്പാദനവും വിപണനത്തിനവും പരിപോഷിപ്പിക്കുന്നതിന് കാസര്‍കോട് വികസന പാക്കേജിന്റെയും ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍  വെബിനാര്‍ സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജമോഹന്‍ അദ്ധ്യക്ഷത വഹിച്ചു.
കല്ലുമ്മക്കായ ഉപയോഗിച്ചുളള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ച് കേരള ഫിഷറീസ് സര്‍വ്വകലാശാല  അസി. പ്രൊഫസര്‍ ഡോ. അഭിലാഷ് ശശിധരന്‍ വിഷയാവതരണം നടത്തി. കേരളാ ക്ഷേത്രകലാ അക്കാദമി അവാര്‍ഡ് ജേതാവായ എം.വി രാജന്‍ ചെങ്കല്ലുപയോഗിച്ചുളള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ച് സംസാരിച്ചു. നേന്ത്രക്കായ ഉപയോഗിച്ചുളള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്ന വിഷയത്തില്‍ കേരളാ കാര്‍ഷിക സര്‍വ്വകലാശാല അസി.പ്രൊഫസര്‍ ഡോ.സി.വി.കൃഷ്ണ വിഷയാവതരണം നടത്തി. കല്ലുമ്മക്കായ മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ പ്രായോഗിക പരിശീലനം സംബന്ധിച്ച് വയനാട് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഷെഫ് പ്രദീപ് സംസാരിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ സജിത്ത്കുമാര്‍ കെ സ്വാഗതവും കാസര്‍കോട് വികസന പാക്കേജ് പ്രൊജക്ട് മാനേജര്‍  എം എം തങ്കച്ചന്‍  നന്ദിയും പറഞ്ഞു.

date