Skip to main content

സൗരോർജ്ജ മേഖലയിൽ സംരംഭകത്വ പരിശീലനം

ഏജൻസി ഫോർ ന്യൂ ആന്റ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്‌നോളജിയും (അനെർട്ട്) കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും സംയുക്തമായി സൗരോർജ്ജ മേഖലയിലെ സംരംഭകർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിലെ സംരംഭകർക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അപേക്ഷിക്കാം. www.anert.in വഴി ഈ മാസം 20ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷയുടെ മുൻഗണന ക്രമത്തിൽ, 30 പേർ അടങ്ങുന്ന ബാച്ചുകളായാണ് പരിശീലനം. അപേക്ഷ ഫീസ് 2,000 രൂപ. ഡയറക്ടർ അനെർട്ട്, അക്കൗണ്ട് നമ്പർ - 67053058032, ബാങ്ക് - എസ്.ബി.ഐ., ബ്രാഞ്ച് - എൽ.ഐ.സി പട്ടം, ഐ.എഫ്.എസ്.സി കോഡ് - SBIN0070212 എന്നതിൽ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ - 9188119419, 18004251803 (ടോൾ ഫ്രീ), ഇ-മെയിൽ: training@anert.orgcrm@anert.in.
പി.എൻ.എക്‌സ്. 3050/2021
 

date