Skip to main content

മെഗാ ക്യാമ്പ്; 620 അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കി

 

ആരോഗ്യ വകുപ്പ് തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തില്‍ നടത്തിയ സായാഹ്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ 620  അതിഥി തൊഴിലാളികള്‍ക്ക് കോവാക്‌സിന്‍ നല്‍കി.

ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി. വിനോദ് കുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ സി.ജെ സിത്താര, ചങ്ങനാശേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അനീഷ് തമ്പാന്‍, ഡോ. മാത്യു മുരിക്കന്‍, ഡോ. ലിന്റോ ലാസര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

date