Skip to main content

റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത ഭക്ഷ്യോത്പാദകരില്‍നിന്നും പിഴ ഈടാക്കും

 

വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത കോട്ടയം ജില്ലയിലെ ഭക്ഷ്യോത്പാദകരില്‍നിന്നും പിഴ ഈടാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ ആരംഭിച്ചു. 

ഓഗസ്റ്റ് 31 നകം ഫോസ് കോസ് പോര്‍ട്ടല്‍ മുഖേന റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന നിര്‍ദേശം പാലിക്കാത്ത ഫുഡ് ലൈസന്‍സ് ഉടമകളില്‍നിന്നാണ് പിഴ ഈടാക്കുക.

റസ്റ്റോറന്‍റ്,ഫാസ്റ്റ് ഫുഡ് ,കാന്‍റീന്‍  പലചരക്കുകള്‍ എന്നിവയെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷ്യോദ്പാദകര്‍, ഇറക്കുമതി, ലേബലിംഗ്, റീ ലേബലിംഗ്, പാക്കിംഗ്, റീ പാക്കിംഗ് തുടങ്ങിയവ ചെയ്യുന്നവര്‍ വാര്‍ഷിക റിട്ടേണും പാലും പാല്‍ ഉത്പ്പന്നങ്ങളും ഉത്പാദിപ്പിക്കുന്നവര്‍  അര്‍ധ വാര്‍ഷീക റിട്ടേണും അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.ഉണ്ണികൃഷ്ണന്‍ നായര്‍  അറിയിച്ചു.

date