Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

വിവിധ കോഴ്സുകളുടെ 2021ലെ  ഫൈനല്‍ പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷന്‍, ഫസ്റ്റ് ക്ലാസ്, നിശ്ചിത ഗ്രേഡ് എന്നിവ നേടി   വിജയിച്ച   പട്ടികജാതി വിഭാഗത്തില്‍പ്പെട്ട  വിദ്യാര്‍ഥികളില്‍ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടൂ,  വി.എച്ച്.എസ്.ഇ,  ഡിപ്ലോമ, ടി.ടി.സി, പോളിടെക്നിക്, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയില്‍ മികച്ച വിജയം നേടിയവര്‍ക്കാണ് അവസരം. 

അപേക്ഷകര്‍ ഇ-ഗ്രാന്റ്സ് 3.0 സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ മുഖേന ഡാറ്റാ എന്‍ട്രി ചെയ്തശേഷം സ്റ്റുഡന്റ് ലോഗിനില്‍ അപ്ലൈ ഫോര്‍ സ്‌കോളര്‍ഷിപ്പ് എന്ന ഓപ്ഷന്‍ വഴി അപേക്ഷിക്കണം. സൈറ്റില്‍ നിന്നുളള പ്രിന്റ് ഔട്ടും, അറ്റാച്ച് ചെയ്ത ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും അതത് ബ്ലോക്ക് അല്ലെങ്കില്‍ മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0481 2562503

date