Skip to main content

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം

2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി/തത്തുല്യം, ഡി.എല്‍.എഡ് (ടി.ടി.സി), പ്ലസ്ടു, വി.എച്ച്.എസ്.സി, ഡിഗ്രി, ഡിപ്ലോമ, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ തുടങ്ങിയ കോഴ്സുകളില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് നേടി വിജയിച്ച മലപ്പുറം ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പട്ടികജാതി വികസന വകുപ്പ് പ്രോത്സാഹന സമ്മാനം നല്‍കുന്നു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷയില്‍ സി, സി+ ഗ്രേഡുകള്‍ ചേര്‍ത്ത് നാലെണ്ണത്തില്‍ കൂടാത്തവര്‍ക്കും പ്ലസ്ടു/തത്തുല്യ പരീക്ഷയില്‍ സി, സി+ ഗ്രേഡുകള്‍ ചേര്‍ത്ത് രണ്ടെണ്ണത്തില്‍ കൂടാത്തവര്‍ക്കും ഡിഗ്രി, ഡിപ്ലോമ, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ തുടങ്ങിയവക്ക് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. സെപ്തംബര്‍ 30നകം ഇ-ഗ്രാന്റ്സ് 3.0 യിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ അപേക്ഷയുടെ പകര്‍പ്പ് അസ്സല്‍ മാര്‍ക്ക് ലിസ്റ്റ്, ടി.സി എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

date