Skip to main content

ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ഞ്ചിനീയര്‍ താല്‍ക്കാലിക നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക് (ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്) ആണ് യോഗ്യത. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം സെപ്തംബര്‍ 10 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനകം  careerbiomed2021@gmail.com എന്ന ഇ-മെയിലില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ ഡോ. എം. സബൂറ ബീഗം അറിയിച്ചു. അധിക യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും.
 

date