Skip to main content

ലാബ് ടെക്‌നീഷ്യന്‍ നിയമനം

മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഗവ. ആശുപത്രിയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടിയാണ് യോഗ്യത. മലപ്പുറം നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ സെപ്തംബര്‍ ഏഴ് (ചൊവ്വ) രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബന്ധപ്പെട്ട രേഖകളുമായി പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734866.

date