Skip to main content

ആര്‍എഎസ് മത്സ്യകൃഷി വിളവെടുപ്പ് ആറന്മുള മണ്ഡല തല ഉദ്ഘാടനം ഇന്ന് (4)

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ 2017-18 ബ്ലൂ റവലൂഷന്‍ പദ്ധതിയായ റീ സര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റം ( ആര്‍.എ.എസ്) മത്സ്യകൃഷി വിളവെടുപ്പിന്റെ ആറന്മുള മണ്ഡല തല ഉദ്ഘാടനം സംസ്ഥാന ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി  വീണാ ജോര്‍ജ് ഇന്ന് (സെപ്റ്റംബര്‍ 4)ഉച്ചയ്ക്ക് 12 ന് നിര്‍വഹിക്കും. തിരുവല്ല മത്സ്യഭവന്‍ പരിധിയില്‍ വരുന്ന തോട്ടപ്പുഴശേരി പഞ്ചായത്തിലെ തെരഞ്ഞെടുത്ത യൂണിറ്റായ കാഞ്ഞിരത്തുംമൂട്ടില്‍ ജേക്കബ് ഫിലിപ്പ് എന്ന മത്സ്യകര്‍ഷകന്റെ ആര്‍.എ.എസ് പദ്ധതി മത്സ്യ വിളവെടുപ്പാണ് മന്ത്രി നിര്‍വഹിക്കുന്നത്.
ചടങ്ങില്‍  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍  അധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്ന പരിപാടിയില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു,  ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സാറാ തോമസ്,  കോയിപ്രം ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എല്‍സി ക്രിസ്റ്റഫര്‍, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. ബിനോയ് തുടങ്ങിയവര്‍ പങ്കെടുക്കും. പത്തനംതിട്ട ജില്ലാ ഫിഷറീസ് ഓഫീസര്‍ പി. ശ്രീകുമാര്‍ പദ്ധതി വിശദീകരണം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് മികച്ച മത്സ്യകൃഷി യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

 

date