Skip to main content

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത് പ്രഖ്യാപനം ഇന്ന് (4) കുട്ടികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ വിതരണം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത് പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് (സെപ്റ്റംബര്‍ 4 ശനി) നിര്‍വഹിക്കും. രാവിലെ 10 ന്  വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കും. കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി. ഇതുപ്രകാരം ലഭ്യമായ മൊബൈല്‍ ഫോണുകള്‍ 40 കുട്ടികള്‍ക്ക്  മന്ത്രി വിതരണം ചെയ്യും. കോവിഡ് പ്രതിരോധത്തിനായുള്ള മരുന്നുകളും മറ്റ് അനുബന്ധ സാമഗ്രികളും കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയില്‍ നിന്നും മന്ത്രി ഏറ്റുവാങ്ങും.
 

date