Skip to main content

ജില്ലാ ആസൂത്രണ സമിതി 36 തദ്ദേശ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു

ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലയിലെ 36 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി അന്തിമമാക്കി സമര്‍പ്പിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. അടൂര്‍ മുനിസിപ്പാലിറ്റിയുടെയും, അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളുടെയും, 30 ഗ്രാമപഞ്ചായത്തുകളുടെയും 2021-22 വാര്‍ഷിക പദ്ധതികള്‍ക്കാണ് ഓണ്‍ലൈനായി ചേര്‍ന്ന  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി  മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായിരുന്നു.
അടൂര്‍  മുനിസിപ്പാലിറ്റിക്കു പുറമേ കോന്നി, മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇരവിപേരൂര്‍, ആനിക്കാട്, ഏനാദിമംഗലം, കോട്ടാങ്ങല്‍, ചെറുകോല്‍, പന്തളം തെക്കേക്കര,  നാരങ്ങാനം, തോട്ടപ്പുഴശേരി, എഴുമറ്റൂര്‍, പുറമറ്റം, കലഞ്ഞൂര്‍, സീതത്തോട്, ആറന്മുള, മല്ലപ്പള്ളി, കുന്നന്താനം, റാന്നി, ഏറത്ത്, കൊറ്റനാട്, കുറ്റൂര്‍, കവിയൂര്‍, നെടുമ്പം, ഇലന്തൂര്‍, ഏഴംകുളം, മെഴുവേലി, കൊടുമണ്‍, കോന്നി, നിരണം, പള്ളിക്കല്‍, തണ്ണിത്തോട്, കോയിപ്രം എന്നീ  ഗ്രാമ പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
സമ്പൂര്‍ണ ശുചിത്വ പ്രോജക്ട് എല്ലാ പഞ്ചായത്തുകളും സമര്‍പ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, സര്‍ക്കാര്‍ നോമിനി എസ്.വി. സുബിന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date