Skip to main content

ഐടിഐ പ്രവേശനം

കൊടുമണ്‍  ഐക്കാട് ഗവ. ഐടിഐയില്‍ എന്‍സിവിടി അംഗീകാരമുളള (ഡ്രാഫ്റ്റ്സ് മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ ട്രേഡുകളിലേക്കുളള 2021-23 ബാച്ചിലേക്കുളള അപേക്ഷ ക്ഷണിച്ചു. യോഗ്യത - പത്താംക്ലാസ് വിജയം. www.scdd.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്ത്  ഒരു ഫയല്‍ ആക്കി www.scdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ഐ ടി ഐ അഡ്മിഷന്‍ 2021 എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കാം. പ്ലസ് ടു അല്ലെങ്കില്‍ വിഎച്ച്എസ്ഇ  യോഗ്യതയുളളവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും 10 ശതമാനം വീതം പട്ടിക വര്‍ഗം, മറ്റ് വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്  സൗജന്യ പരിശീലനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഫോണ്‍: 04734-280771, 9400849337, 9495978703, 9446531099.

 

date