Skip to main content

സൗരോര്‍ജ്ജ മേഖലയില്‍ സംരംഭകത്വ പരിശീലനം

ഏജന്‍സി ഫോര്‍ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്റ് ടെക്നോളജിയും (അനെര്‍ട്ട്) കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്സലന്‍സും സംയുക്തമായി സൗരോര്‍ജ്ജ മേഖലയിലെ സംരംഭകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നിലവിലെ സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അപേക്ഷിക്കാം. www.anert.in വഴി ഈ മാസം 20ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷയുടെ മുന്‍ഗണന ക്രമത്തില്‍, 30 പേര്‍ അടങ്ങുന്ന ബാച്ചുകളായാണ് പരിശീലനം. അപേക്ഷ ഫീസ് 2,000 രൂപ. ഡയറക്ടര്‍ അനെര്‍ട്ട്, അക്കൗണ്ട് നമ്പര്‍ - 67053058032, ബാങ്ക് - എസ്.ബി.ഐ., ബ്രാഞ്ച് - എല്‍.ഐ.സി പട്ടം, ഐ.എഫ്.എസ്.സി കോഡ് - SBIN0070212 എന്നതില്‍ ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ - 9188119419, 18004251803 (ടോള്‍ ഫ്രീ), ഇ-മെയില്‍: training@anert.orgcrm@anert.in.

date