Skip to main content

വാക്സിന്‍ സ്വീകരിച്ചവരും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കണം

ജില്ലയില്‍ ഇതുവരെയായി 78 ശതമാനം പേര്‍  കോവിഡ് വാക്‌സിനേഷന്റെ  ആദ്യ ഡോസും 33 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷന്‍ സ്വീകരിച്ചവരിലും കോവിഡ് രോഗബാധ ഗുരുതരമാകാന്‍ സാധ്യതയില്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പകരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന് സാധ്യതയുള്ളതിനാല്‍ സാമൂഹിക അകലം പാലിക്കല്‍, കൃത്യമായി മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍   ഉപയോഗം തുടങ്ങിയ കോവിഡ്  സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

date