Skip to main content

പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി:  അപേക്ഷ ക്ഷണിച്ചു

 

2020-21  അദ്ധ്യയന  വർഷം  എസ് എസ് എൽ സി / പ്ലസ്ടു /വി.എച്ച്.എസ്. സി /ഡിപ്ലോമ /ടി.ടി.സി /പോളി ടെക്നിക് /ഡിഗ്രി /പി ജി /പ്രൊഫഷണൽ കോഴ്സുകൾക്ക്  ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംഗ്ഷൻ/ നിശ്ചിത ഗ്രേഡ്  നേടി വിജയിച്ച  പട്ടികജാതി  വിഭാഗം വിദ്യാർത്ഥികളിൽ നിന്നും പ്രത്യേക  പ്രോത്സാഹന  സമ്മാനത്തിന്  അപേക്ഷ ക്ഷണിച്ചു.  അർഹരായ   വിദ്യാർത്ഥികൾ  ജാതി സർട്ടിഫിക്കറ്റ്,  മാർക്ക് ലിസ്റ്റ്, ആധാർ , ബാങ്ക്  പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ  പ്രിന്റ് ഔട്ട്  അനുബന്ധ രേഖകൾ  സഹിതം    കാലതാമസം കൂടാതെ ബന്ധപ്പെട്ട ബ്ലോക്ക്   പട്ടികജാതി  വികസന ഓഫീസിലും   സമർപ്പിക്കണം. കൂടുതൽ   വിവരങ്ങൾക്ക്  ജില്ലാ/ബ്ലോക്ക്   പട്ടികജാതി  വികസന ഓഫീസുമായി  ബന്ധപ്പെടേണ്ടതാണ്. ജില്ലാ പട്ടികജാതി  വികസന ഓഫീസ്   - 04936 203824, ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസ് കൽപ്പറ്റ - 04936 208099, ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസ് പനമരം - 04935 220074, ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസ് മാനന്തവാടി -04935 241644., ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസ് സുൽത്താൻ ബത്തേരി  - 04936 221644.

date